ചവറയിലെ മലിനമായ ഭൂമി ഏറ്റെടുക്കാൻ കഴിയും: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1514076
Friday, February 14, 2025 4:21 AM IST
ചവറ: കെഎംഎംഎല്‍ പരിസരത്തെ മലിനമാക്കിയ ചിറ്റൂരിൽ ഉള്‍പ്പെടെ 70 ഏക്കര്‍ ഭൂമി നെഗോഷിബിള്‍ പര്‍ച്ചേസ് മുഖാന്തിരം ഏറ്റെടുക്കാൻ കഴിയുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് ചര്‍ച്ചയ്ക്കുളള മറുപടിയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ കോറിഡോറിന്റെ ഭാഗമായി ലോജിസ്റ്റിക്ക് പാര്‍ക്ക് ഉള്‍പ്പെടെയുളള ആവശ്യത്തിനായി ഭൂമിഏറ്റെടുക്കാന്‍ കഴിയും. സുജിത് വിജയന്‍പിളള എംഎല്‍എ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
കെഎംഎംഎല്ലിന്റെ പരിസരത്തെ ചിറ്റൂര്‍, കളരി, പൊന്മന പ്രദേശത്തെ മലിനീകരിച്ച ഭൂമി ഏറ്റെടുത്ത് ലോജിസ്റ്റിക്ക് പാര്‍ക്ക് പോലുളള ആവശ്യത്തിന് വിനിയോഗിക്കണമെന്ന് സുജിത് വിജയന്‍പിളള ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് ആവശ്യപ്പെട്ടിരുന്നു.