പുനലൂർ മണ്ഡത്തിൽ പദ്ധതി നിർവഹണത്തിന് ഭരണാനുമതി
1514074
Friday, February 14, 2025 4:21 AM IST
അഞ്ചല്‍: പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ മൂന്നു കോടി 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.എസ്. സുപാല്‍ എംഎല്‍എ അറിയിച്ചു.
ഇടമുളക്കൽ പഞ്ചായത്തിൽ ആയൂർ ജവഹർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഒരു കോടി ,
അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ തെന്മല പഞ്ചായത്തിലെ ഉറുകുന്ന് പട്ടിക വർഗസെറ്റിൽമെന്റിന് ഒരുകോടി, പുനലൂർ നഗരസഭയിലെ ഐക്കരക്കോണം - എസ്എന്‍ ട്രസ്റ്റ് സ്കൂൾ റോഡ് പുനരുദ്ധാരണത്തിനായി ഒരു കോടിടെ ഭരണാനുമതി ലഭിച്ചു.
ആര്യങ്കാവ് വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്താൻ 45 ലക്ഷം വകയിരുത്തി. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുക കൂടാതെയാണ് മൂന്നുകോടി 45ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചത്.