പരീക്ഷാ തയാറെടുപ്പ് ക്ലാസുമായി ബിഎംജി സ്കൂൾ
1513684
Thursday, February 13, 2025 6:20 AM IST
കുളത്തൂപ്പുഴ: ബി എം ജി ഹൈസ്കൂൾ കുളത്തൂപ്പുഴ വൈ എം സി എ യുടെ സഹകരണത്തോടെ എസ് എസ് എൽ സി വിദ്യാർഥികൾക്കായി പരീക്ഷാ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.
റിട്ട.പ്രഫ. ഡോ എബ്രഹാം മാത്യു ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഷാജുമോൻ,ലോക്കൽ മാനേജർ ഫാ .മാത്യു ചരിവുകാലായിൽ, പിടിഎ പ്രസിഡന്റ് ഷൈജു ഷാഹുൽ ഹമീദ്,വൈ എം സി എ ഭാരവാഹികളായ കെ .ജോണി, റോയി ഉമ്മൻ, സാനു ജോർജ്, എം പി ടി എ പ്രസിഡന്റ് ജസീന, ഷീജ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സുനിൽ ടി തോമസ്, രാജു , ലിൻസി ജയിംസ്, ജി.ലീനാമോൻ ,ജോസ്മോൻഎന്നിവർ നേതൃത്വം നൽകി.