നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നിട്ട് ഇറങ്ങണം: ഡോ. വി.കെ. അറിവഴകൻ
1513682
Thursday, February 13, 2025 6:20 AM IST
ചാത്തന്നൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളുമായി ജില്ലാപ്രാദേശിക നേതാക്കൾ മുന്നിട്ടിറങ്ങണമെന്ന് എഐ സിസി സെക്രട്ടറി ഡോ.വി.കെ. അറിവഴകൻ ആവശ്യപ്പെട്ടു. കെപിസിസി മിഷൻ-2025 പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ അസംബ്ലി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.
സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ജന സേവനത്തിന് അധികാരം ലഭിക്കുന്നത് തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിലാണ്.ഇത് നഷ്ടപ്പെടുത്തുന്ന അവസ്ഥ പ്രാദേശിക നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,കെപിസിസി രാ കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസിർ, തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, അഡ്വ.ലത മോഹൻദാസ്, എൻ.ഉണ്ണിക്കൃഷ്ണൻ, എസ്.ശ്രീലാൽ,സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, എൻ.ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.