പനയന്നാർകാവ് ക്ഷേത്രത്തിൽ പൊങ്കാല
1513680
Thursday, February 13, 2025 6:19 AM IST
ചവറ: വടക്കുംതല പനയന്നാർകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ പൊങ്കാലയർപ്പിച്ചു. ഇന്നലെ പുലർച്ചെ 5.30 മുതൽ ഒന്പതുവരെയായിരുന്നു പൊങ്കാല. പുനപ്രതിഷ്ഠാ വാർഷിക ഭാഗമായി നടന്ന പൊങ്കാലയ്ക്ക് നടി ശ്രീലത നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻ സാന്നിധ്യത്തിൽ ക്ഷേത്രമേൽശാന്തി സുധാംശു നമ്പൂതിരി, കീഴ്ശാന്തി അനൂപ് ദേവി പ്രസീദ എന്നിവർ കാർമികത്വം വഹിച്ചു. ഉത്സവം മാർച്ച് 23 ന് ആരംഭിച്ച് എപ്രിൽഒന്നിന് സമാപിക്കും.