കർബലയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
1513678
Thursday, February 13, 2025 6:19 AM IST
കൊല്ലം: കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. പള്ളിത്തോട്ടം മുടിയില്‍ ചേരിയില്‍ അന്‍വര്‍ (54), കടപ്പാക്കട കൈപ്പള്ളി പണയില്‍ വീട്ടില്‍ ശ്യാം മോഹന്‍, ഉളിയക്കോവില്‍ ഗുരുദേവ് നഗര്‍ 8 കായാട്ടുപുര വീട്ടില്‍ ഗ്രേഷ്യസ് (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് കര്‍ബല ജംഗ്ഷന് സമീപം ഈസ്റ്റ് പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. നാലു കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.