ഹൃദയത്തിൽ കൊല്ലം പദ്ധതി ഉദ്ഘാടനം ഇന്ന്
1513677
Thursday, February 13, 2025 6:19 AM IST
കൊല്ലം: ജെസിഐ മെട്രോയുടെ ആഭിമുഖ്യത്തിലുള്ള ഹൃദയത്തിൽ കൊല്ലം സംരംഭത്തിന്റെ ഉദ്ഘാടനം ഇന്ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നടക്കും. രാവിലെ പത്തിന് ജില്ലാ കളക്ടർ എൻ.ദേവിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും."ഹൃദയത്തിൽ കൊല്ലം പദ്ധതിയുടെ ചിഹ്നം "കേശു എന്ന ആനക്കുട്ടിയാണ്.
ഐക്യത്തിന്റെയും, കൂട്ടുത്തരവാദിത്വത്തിന്റെയും പ്രതീകമായ കേശു പൗരന്മാരുമായി ബന്ധം സ്ഥാപിക്കാനും സംരംഭ സന്ദേശം വ്യാപിപ്പിക്കാനും പ്രധാന പങ്കുവഹിക്കും.
ഹൃദയത്തിൽ കൊല്ലം" വികസന ഉത്തരവാദിത്വം സർക്കാർ മാത്രമെന്ന പൊതുധാരണയെ ചോദ്യം ചെയ്യുകയാണ് ഈ സംരംഭം. കൊല്ലത്തിന്റെ പൗരന്മാരിൽ കൂട്ടുത്തരവാദിത്വവും അഭിമാനവും ഉണർത്താൻ ലക്ഷ്യമിടുന്നു. പൊതു പങ്കാളിത്തത്തിലൂടെ കൊല്ലത്തെ മാറ്റിത്തീർക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ദൗത്യം. പൗരന്മാരെ പ്രാദേശിക വികസനത്തിൽ സജീവമായി പങ്കാളികളാക്കുക, പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, എന്നിവയാണ് പ്രധാന ലക്ഷ്യം.
പത്രസമ്മേളനത്തിൽ "ഹൃദയത്തിൽ കൊല്ലം" പ്രോഗ്രാം ഡയറക്ടർ യു. രാമകൃഷ്ണൻ, ജെസിഐ മുൻ സോൺ വൈസ് പ്രസിഡന്റ് ജയ പ്രകാശ്, ഹൃദയത്തിൽ കൊല്ലം പ്രോഗ്രാം കോഓർഡിനേറ്റർ വിപിൻ വിജയൻ, ജെ സി ആനന്ദ് പ്രകാശ് എന്നിവർ പങ്കെടുത്തു.