പടപ്പക്കരയുടെ ടൂറിസം സാധ്യത വികസിപ്പിക്കണം സിപിഐ
1513675
Thursday, February 13, 2025 6:19 AM IST
കുണ്ടറ: പടപ്പക്കരയുടെ ടൂറിസം സാധ്യത വികസിപ്പിക്കണമെന്ന് സിപിഐ പടപ്പക്കര വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജെ .റോസമ്മ അധ്യക്ഷത വഹിച്ചു . സിപിഐ ജില്ലാ കൗൺസിൽ അംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.
പ്രകൃതി രമണീയവുമായ പടപ്പക്കരയെ അഷ്ടമുടിക്കയലുമായി ബന്ധപ്പെടുത്തി അനന്തമായ ടൂറിസം സാധ്യതയാണുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ വലിയ തൊഴിൽ സാധ്യതയും സാമ്പത്തികാഭിവൃദ്ധിയും നാടിന് നേടിയെടുക്കാനാകും. ഇതിനായി ഒരു മാസ്റ്റർ പ്ലാൻ തയാറാക്കി പദ്ധതികൾ ആവിഷ്ക്കാരിക്കാൻ സമ്മേളനം ആവശ്യപ്പെട്ടു.സോണി.വി.പള്ളം, ജെ. സുരേഷ്, അക്ഷയ്, ജെ. ഗിഫ്റ്റി, ജോൺ വിൻസന്റ് ഫ്രാൻസിസ്, സൈജു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.