പണിമൂല പൊങ്കാല 20ന്; ഒരുക്കങ്ങൾ പൂർത്തിയായി
1513672
Thursday, February 13, 2025 6:19 AM IST
പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 18,19,20 തീയതികളിൽ നടക്കും.
18-ന് മഹാ ഐശ്വര്യപൂജ. വൈകുന്നേരം 6.45-ന് കലാപരിപാടികളുടെ ഉദ്ഘാടനം എസ്.നാരായണൻ നായരുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ പിന്നണിഗായകൻ കല്ലറ ഗോപൻ നിർവഹിക്കും. 7.30 -ന് നൃത്താർച്ചന, 8-ന് ആതിര നിലാവ്, 9-ന് ദേവായനം, 10-ന് ക്ലാസിക്കൽ നൃത്താർച്ചന, 11-ന് നാടകം.19-ന് വൈകുന്നേരം താളപ്പകിട്ട്, ദ്രുതതാളം, കൈകൊട്ടിക്കളി, ഭജന, നാടകം, തിരുവാതിര, കൈകൊട്ടിക്കളി, ഭക്തി നാമസങ്കീർത്തനം.
20-ന് ലക്ഷാർച്ചന. പൊങ്കാല സമർപ്പണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. 10.30-ന് ക്ഷേത്രം മേൽശാന്തി കോവശേരി മഠത്തിൽ ഗോകുൽ കൃഷ്ണൻ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ സമൂഹ പൊങ്കാലയ്ക്ക് തുടക്കം. 10.45-ന് ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകം, 11.15ന് അന്നദാനം, ഉച്ചയ്ക്ക് 1.30ന് പൊങ്കാല നൈവേദ്യം, വൈകുന്നേരം 6.30-ന് ലക്ഷാർച്ചന സമർപ്പണം. ജില്ലയിലെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും യാത്രാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. പൊങ്കാല ദിവസം പോലീസിന്റെയും അഗ്നിശമന സേനാംഗങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സേവനം ലഭ്യമാക്കും.