കൊല്ലം സ്വദേശിയായ പോലിസുകാരന് ഊട്ടിയില്‍ മരിച്ച നിലയില്‍
1513535
Wednesday, February 12, 2025 10:44 PM IST
ചാത്തന്നൂർ: പരവൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കൊല്ലം മങ്ങാട് അറുന്നൂറ്റിമംഗലം പണയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ആദർശ് ആണ് മരിച്ചത്.
ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ആദർശ് പരവൂർ പോലീസ് സ്റ്റേഷനിൽ ചുമതല ഏറ്റത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്തു നിന്നും പോലീസ് ഊട്ടിയിലേക്ക് പോയിട്ടുണ്ട്.