കടൽ മണൽ ഖനനം അനുവദിക്കില്ല: ആർഎസ്പി
1512022
Friday, February 7, 2025 5:54 AM IST
കൊല്ലം: മത്സ്യത്തൊഴിലാളികളും യുഡിഎഫും ഉള്ള കാലത്തോളം ഒരാളും കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്പ്രസ്താവനയിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇത്രയും സങ്കീര്‍ണമായ വിഷയം വന്നിട്ട് മുഖ്യമന്ത്രിയോ സിപിഎമ്മോ ഇതുവരേയും ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഫിഷറീസ് മന്ത്രി പോലും വിഷയത്തെക്കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല.
തീരദേശത്തേയും മത്സ്യത്തൊഴിലാളികളേയും ഏറ്റവും അധികം ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.