ഏരൂര്‍ പഞ്ചായത്തിൽ വികസന സെമിനാർ നടത്തി
1512020
Friday, February 7, 2025 5:54 AM IST
അഞ്ചല്‍: 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഏരൂര്‍ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തിന്റെ അധ്യക്ഷതയില്‍ പി.എസ് സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശുചിത്വ പരിപാലനത്തിലും മാലിന്യ നിര്‍മാര്‍ജനത്തിലും ഏരൂര്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
വികസന സെമിനാറില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാര്‍ പഞ്ചായത്ത് അംഗങ്ങള്‍ മുന്‍ തുടങ്ങിയവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, ജില്ലാ പഞ്ചായത്ത് അംഗം കെ.ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാജി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷൈന്‍ ബാബു, ഡോണ്‍ വി. രാജ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിനു തുടങ്ങിയവർ സെമിനാറില്‍ പങ്കെടുത്തു.