വിശുദ്ധ കുരിശിന്റെ പ്രയാണത്തിന് ഇന്ന് തുടക്കം
1512019
Friday, February 7, 2025 5:54 AM IST
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ ജൂബിലി 2025 വർഷത്തോടനുബന്ധിച്ച് രൂപതയിൽ നിന്ന് പ്രയാണം ആരംഭിച്ച വിശുദ്ധ കുരിശിന്റെ ഇടവക തല പ്രയാണം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ വൈകുന്നേരം കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നിന്ന് എത്തിയ വിശുദ്ധ കുരിശിന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ സ്വീകരണം നൽകി.
കരിത്തുറ ഇടവക വികാരി ഫാ. പോൾ ആന്റണിയുടെ കാർമികത്വത്തിൽ കൊണ്ടുവന്ന വിശുദ്ധ കുരിശ് കോവിൽത്തോട്ടം ഇടവക വികാരി ഫാ. മിൽട്ടൺ ജോർജ് ഏറ്റുവാങ്ങി ദേവാലയത്തിൽ എത്തിച്ചു. തുടർന്ന് പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചു. ഇരു ദേവാലയങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ പങ്കെടുത്തു.