ചിറ്റുമല ബ്ലോക്കില്‍ നൈപുണ്യ പരിശീലനം ആരംഭിക്കുന്നു
1512018
Friday, February 7, 2025 5:54 AM IST
കൊല്ലം: അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന് മുഖേന ആരംഭിച്ച വിജ്ഞാന കേരള പദ്ധതിയുടെ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് സംഘടിപ്പിക്കുന്നു.
വിവിധ ആശുപത്രികളിൽ നഴ്സിംഗ് അസിസ്റ്റന്റ് ഹോം കെയര്‍ അസിസ്റ്റന്റ് മേഖലകളില്‍ ജോലി സാധ്യതയുള്ള കോഴ്സാണിത്. തെരഞ്ഞെടുക്കുന്നവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് മുഴുവന്‍ കോഴ്സ് ഫീസും സബ്സിഡിയായി നല്‍കും.
അസാപ്പ് കേരളയാണ് കോഴ്സ് നടത്തിപ്പ്. നൈപുണ്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം 10 ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയകഴിഞ്ഞ് 2.30 ന് നടക്കും. ഫോണ്‍: 9995465482, 9809925211.