കാണാതായ യുവാവ് കടലിൽ മരിച്ച നിലയിൽ
1511775
Thursday, February 6, 2025 10:18 PM IST
ചാത്തന്നൂർ: കാണാതായ യുവാവിനെ കാപ്പിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണേറ്റ അമൃതേശ്വരിയിൽ രാജേന്ദ്രന്റെ മകൻ ഭഗത് രാജി(23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബൈക്കുംമൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിലും കടപ്പുറത്തു നിന്നും കിട്ടി. കഴിഞ്ഞ നാലിന് രാവിലെ കാപ്പിൽ കടപ്പുറത്ത് എത്തിയ ശേഷം ബൈക്കും മൊബൈലും ബീച്ചിനു സമീപം ഉപേക്ഷിച്ച ശേഷംകൂട്ടുകാരെ വിളിച്ചു പോകുകയാണെന്ന്പറഞ്ഞ ശേഷം കടലിലേക്ക് ചാടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ അയിരൂർ സ്റ്റേഷനിലും ചാത്തന്നൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കാപ്പിൽ ബീച്ചിന് സമീപം കണ്ടെത്തിയത്. അയിരൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു . സിന്ധു മാതാവും രേഷ്മ സഹോദരിയുമാണ്.