വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിമരിച്ചു
1511774
Thursday, February 6, 2025 10:18 PM IST
കൊട്ടാരക്കര: പുത്തുരിനു സമീപം സ്വകാര്യ ബസിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
പുത്തൂർ കല്ലും മൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇടവട്ടം കാരുവേലിൽ അജയഭവനിൽ അജയകുമാറിന്റെ മകൻ അഭിനവ് അജയൻ (18) ആണ് മരിച്ചത്. വെണ്ടാർ ശ്രീവിദ്യാധിരാജാ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
ഇന്നലെ രാവിലെ 9.50 ന് പുത്തൂരിനു സമീപമായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്നും വന്ന ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്കിലുണ്ടായിരുന്ന രണ്ടു പേരെയും നാട്ടുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അഭിനവിന്റെ ജീവൻ രക്ഷിക്കാനായില്ല. പുത്തൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.