കാവ്യ സന്ധ്യ നടത്തി
1511713
Thursday, February 6, 2025 6:10 AM IST
കൊല്ലം: ഇപ്ലോയുടെ ആഭിമുഖ്യത്തിൽ കരുതൽ സുമ്പ, യോഗ കരാട്ടെ സെന്ററിൽ നടന്ന കാവ്യസന്ധ്യയുടെ ഉദ്ഘാടനം കെപിഎസി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാഹിത്യ വിമർശകൻ ഡോ. ആർ.എസ്. രാജീവ് അധ്യക്ഷത വഹിച്ചു.
വി.ടി. കുരീപ്പുഴ, കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, ഇപ്ലോ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, ജയിൻ ആൻസിൽ ഫ്രാൻസിസ്, കൗൺസിലർ ശ്രീലത എന്നിവർ പ്രസംഗിച്ചു.ഡോ. പെട്രിഷ്യ ജോൺ, കസ്തൂരി ജോസഫ്, വിജില വിക്ടർ എന്നിവർ കവിതകൾ ആലപിച്ചു.
വിശ്വധർമം എഡിറ്റർ മാർഷൽ ഫ്രാങ്ക്, ചരിത്രകാരൻ പ്രഫ. ജെ. ജേക്കബ്, വൈഎംസിഎ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, ഷിഹാൻ ചാൾസ് മോഹൻ മെൻഡസ്, ശിവരാജൻ കോവിലഴികം, കവി രാജു യേശുദാസൻ എന്നിവരെ ആദരിച്ചു.