വിവാഹ പൂർവ കൗൺസലിംഗ് നടത്തി
1511711
Thursday, February 6, 2025 6:10 AM IST
ചാത്തന്നൂർ: ആർ. ശങ്കർ മെമ്മോറിയാൽ ചാത്തന്നൂർ എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ് നടന്നു. യൂണിയൻ ഹാളിൽ നടന്ന ക്ലാസ് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ശരത്ചന്ദ്രൻ, ശൈലജരവീന്ദ്രൻ ക്ലാസ് നയിച്ചു.
യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, വൈസ് പ്രസിഡന്റ് ഡി. സജീവ്, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, യൂണിയൻ കൗൺസിലർമാരായ ആർ. ഗാന്ധി, കെ. ചിത്രാംഗദൻ, വി. പ്രശാന്ത്, മഹിളസംഘം ഭാരവാഹികളായ ചിത്രമോഹൻദാസ്, ബീനപ്രശാന്ത് എന്നിവർ പ്രസംഗിച്ചു.