കുണ്ടറ ഐഎച്ച്ആർഡി കോളജ്: യൂണിയൻ ഉദ്ഘാടനം ഇന്ന്
1511709
Thursday, February 6, 2025 6:10 AM IST
കുണ്ടറ: കുണ്ടറ ഐഎച്ച്ആർഡി അപ്ലെയ്ഡ് സയൻസ് കോളജിലെ യൂണിയൻ ഉദ്ഘാടനവും കലോത്സവവും ഇന്ന് നടക്കും. രാവിലെ 10 ന് പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ കെ.എസ്. താര അധ്യക്ഷത വഹിക്കും.
സോഹൻ, അസ്ഹർ നിസാം എന്നിവർ പങ്കെടുക്കും. കേരള യൂണിവേഴ്സിറ്റി റാങ്ക് ജേതാവിന് അനുമോദനവും പിഎം വിശ്വകർമ പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും.