ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
1511707
Thursday, February 6, 2025 6:05 AM IST
കൊല്ലം: വ്യവസായിയും മുൻ എംഎൽഎയുമായ ഡോ. എ. യൂനുസ് കുഞ്ഞിന്റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബൻ പത്രമാധ്യമ അവാർഡിനും മാതൃഭൂമി ചാനൽ കോട്ടയം റിപ്പോർട്ടർ എസ്.ടി. ഷിനോജ് ദൃശ്യമാധ്യമ അവാർഡിനും അർഹരായി.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം അവസാനം കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ്, പ്രസ് ക്ലബ് ഭാരവാഹികളായ ഡി. ജയകൃഷ്ണൻ, സനൽ ഡി. പ്രേം, കണ്ണൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.