കാൻസറിനെ കരുത്തോടെ നേരിടണം: പി. ഐഷാപോറ്റി
1511706
Thursday, February 6, 2025 6:05 AM IST
കൊട്ടാരക്കര: കാൻസർ രോഗത്തെ ഭയക്കേണ്ടെന്നും കരുത്തോടെ നേരിട്ടാൽ മതിയെന്നും മുൻ എം എൽഎ പി. ഐഷാപോറ്റി. കാൻസർ ദിനത്തോടനുബന്ധിച്ച് കലയപുരം ആശ്രയയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ലഹരി പദാർഥങ്ങളുടെ ഉപയോഗം വർജിച്ചും ജീവിത ശൈലിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നും രോഗത്തെ ചെറുക്കാൻ കഴിയും. രോഗം ബാധിച്ചവർക്ക് ആവശ്യമായ മനസിക പിന്തുണയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുവരുത്തണം. അതിന് സന്നദ്ധ സംഘടനകളുടെ ഇടപെടൽ ആവശ്യമാണെന്ന് അവർ പറഞ്ഞു. വിഷരഹിതമായ ഭക്ഷണക്രമം സ്വീകരിക്കണമെന്ന് അവർ നിർദേശിച്ചു.
ആശ്രയ വൈസ് പ്രസിഡന്റ് പട്ടാഴി ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. പുനലൂർ . താലൂക്ക് ആശുപത്രി റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. സുമിത്ര നായർ ക്ലാസ് എടുത്തു. കാൻസർ അതിജീവിതരെ ആദരിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, ഡി. രമണിക്കുട്ടി, ജോൺ കുരികേശു, മോഹൻ ജി. നായർ, പെരുംകുളം രാജീവ്, കെ.ജി. അലക്സാണ്ടർ,സി.ജി. സാംകുട്ടി, ആശാപ്രവർത്തകരായ ശോഭന അരവിന്ദൻ, ആനന്ദവല്ലിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. കാൻസറിനെ സംബന്ധിച്ച ചിത്രപ്രദർശനവും നടത്തി.