ഗാന്ധിഭവൻ സ്നേഹപ്രവാഹം: മന്ത്രി കടന്നപള്ളി
1511704
Thursday, February 6, 2025 6:05 AM IST
പാരിപ്പള്ളി: പത്തനാപുരം ഗാന്ധിഭവനും അതിന്റെ ശാഖയായ വേളമാനൂർ സ്നേഹാശ്രമവും സ്നേഹപ്രവാഹമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കവി ബാബു പാക്കനാർ, മുത്താന താഹ, സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വേളമാനൂർ ശ്രീധരൻപിള്ള, വേളമാനൂർ സെയ്ഫ് എന്നിവർ സ്നേഹാശ്രമം ഗ്രന്ഥശാലക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ ജി.എസ്. ജയലാൽ എംഎൽഎ സ്വീകരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു.
ഗാന്ധിഭവൻ ഇന്റർ നാഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ട്രസ്റ്റി പ്രസന്നാ സോമരാജൻ, പള്ളിക്കൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. മാധവൻകുട്ടി, കല്ലുവാതുക്കൽ പഞ്ചായത്ത് അംഗം റീനമംഗലത്ത്,
കവി ബാബുപാക്കനാർ, ഗ്രന്ഥശാല നേതൃസമിതി കൺവീനർ കെ. മുരളീധരകുറുപ്പ്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്.ജി. ഷിബു, പിടിഎപ്രസിഡന്റ് രാമൻകുട്ടി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കപിൽരാജ്, ക്ഷൗരീഷ് മേഘ, വിഷ്ണു കുരുമ്പിലഴികം എന്നിവർ പ്രസംഗിച്ചു.
സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ഡോ. രവിരാജ്, ജി. രാമചന്ദ്രൻപിള്ള, ആർ.ഡി. ലാൽ, ബി. സുനിൽകുമാർ, പള്ളിക്കൽ മോഹൻഎന്നിവർ നേതൃത്വം നൽകി.