കടൽ ഖനനം: പിണറായിയുടെ മൗനം ദുരൂഹമെന്ന് ടി.എൻ. പ്രതാപൻ
1511703
Thursday, February 6, 2025 6:05 AM IST
കൊല്ലം: കടൽ ഖനനത്തിന് എതിരെ ശക്തിയുക്തം പ്രതിഷേധിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ വിഷയത്തിൽ കാട്ടുന്ന മൗനം ദുരൂഹമാണെന്നും പിണറായി - മോദി അന്തർധാരയാണ് ഇതിന് പിന്നിലെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ.
കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി കടൽ ഖനനത്തിന് എതിരെയും തൊഴിലും ജീവനും പരിസ്ഥിതിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും മത്സ്യ തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൊല്ലം പോർട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുതെങ്ങ് മുതൽ അമ്പലപ്പുഴ വരെ നീളുന്ന കടലോരത്ത് ഇല്ലാതാക്കാനുള്ള ബ്ലു ഇക്കണോമിയിൽ നിന്ന് പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി കടൽ ഖനന വിഷയം ഏറ്റെടുത്ത് സമര രംഗത്ത് ഇറങ്ങിയ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എഐസി സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാകൃഷ്ണൻ,
അഖിലേന്ത്യാ പ്രസിഡന്റ് ആംസ്ട്രോംഗ് ഫെർണാണ്ടോ, കെ. സി. രാജൻ, എ. ഷാനവാസ്ഖാൻ, എസ്.എഫ്. യേശുദാസ്, ആർ. രാജശേഖരൻ, പി. ജർമിയാസ്, സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, കെ. ബേബിസൺ, സൈമൺ അലക്സ്, എ.കെ. ഹഫീസ്, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, ഡി. ഗീതാകൃഷ്ണൻ, പി. അശോകൻ, എഫ്. അലക്സാണ്ടർ, സേതുനാഥപിള്ള, കെ.ആർ.വി. സഹജൻ, കായിക്കര നവാബ്, പ്രാക്കുളം സുരേഷ്, എം. നാസർ, പാലത്തറ രാജീവ്, ബി.എസ്. വിനോദ്, രാജപ്രിയൻ, എ.സി. ജോസ്, മരിയാൻ, ഹബീബ്സേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഹാർബറിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് സാബ്ജാൻ, മുണ്ടയ്ക്കൽ രാജശേഖരൻ, ശശികുമാർ, മീരരാജീവ്, മണക്കാട് സലീം, സുനിത നിസാർ, കുമാരി രാജേന്ദ്രൻ, സുബാഷ് ചന്ദ്രബോസ്, ജി. യേശുദാസൻ, ഗോപാലകൃഷ്ണൻ പാൽകുളങ്ങര, ഗ്രേസി എഡ്ഗർ, പി. ലിസ്റ്റൺ, ഹെൻട്രി ജോർജ്, ചവറ ഗോപകുമാർ, റുഡോൾഫ്, അജി പള്ളിത്തോട്ടം, ജഗന്നാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.