സന്തോഷ്കുമാറിന് നീതിക്കായി സംഘടനാ കൂട്ടായ്മ നടത്തി
1511699
Thursday, February 6, 2025 6:05 AM IST
പാരിപ്പള്ളി: കല്ലുവാതുക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പാരിപ്പള്ളിയിൽ ജനകീയ കൂട്ടായ്മ നടത്തി. നൂറിൽപ്പരം കുടുംബങ്ങൾക്കുള്ള തൊഴിൽ ദാതാവുകൂടിയാണ് സന്തോഷ് കുമാർ എന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി.നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കും, പോലീസ് അധികാരികൾക്കും സന്തോഷ് കുമാറും ഭാര്യയും പരാതി നൽകിയെങ്കിലും കാര്യമായ പുനരന്വേഷണം ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികൃതർക്കും പരാതി നൽകാൻ കൂട്ടായ്മ തീരുമാനിച്ചു. കൊടി മൂട്ടിൽ പ്രസേനൻ അധ്യക്ഷനായിരുന്നു. പ്രോഗ്രസീവ് ആക്ടിവിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ കൺവീനർ വേണു. സി. കിഴക്കനേല, പാരിപ്പള്ളി വിനോദ്, കൊടിമൂട്ടിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ, ജി. രാജൻകുറുപ്പ്, ജയിംസ്, ബി. ജയകുമാർ, ഡി. രഞ്ജൻ, അനിൽ അനിഴം, സുജിർദത്ത്, വിജയൻ, മുല്ലവനം ശുഭരാജ വർമ, പഞ്ചായത്ത് അംഗങ്ങളായ എസ്. വിജയൻ, മേഴ്സി, പുരുഷോത്തമ കുറുപ്പ്, ശശാങ്കൻ ഉണ്ണിത്താൻ, കിഴക്കനേല ജയചന്ദ്രൻ, പ്രേംജിത്ത്, പുഷ്പജൻ പിള്ള, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.