ഭരണഭാഷാ അവബോധ പരിപാടി സംഘടിപ്പിച്ചു
1511694
Thursday, February 6, 2025 5:52 AM IST
പേരൂര്‍ക്കട: ഭരണഭാഷ മലയാളമാക്കുന്ന ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നു ജില്ലാ കളക്ടര്‍ അനുകുമാരി. ജില്ലാ ഓഫീസര്‍മാര്‍ക്കായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നേതൃത്വത്തില്‍ കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണഭാഷാ അവബോധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ ഏറ്റവും ലളിതമായി ഭാഷ ഉപയോഗിക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഡിഎം ബീന പി. ആനന്ദ് പറഞ്ഞു.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.കെ. ബാലഗോപാല്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസര്‍മാര്‍ക്കാണ് ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചത്.