ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
1508041
Friday, January 24, 2025 6:21 AM IST
കൊട്ടാരക്കര: ജൂണിയർ ചേമ്പർ ഇന്റർനാഷണൽ ( ജെസിഐ) കൊട്ടാരക്കര ചാപ്റ്ററിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകുന്നേരം നെടുവത്തൂർ രാജധാനി ഹാളിൽ നടക്കും. പ്രസിഡന്റ് വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
നഗരസഭാ മുൻ ചെയർമാൻ എസ്.ആർ. രമേശ് ഐറ്റി സ്മാർട്ട് പ്രോജക്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭാരവാഹി സ്ഥാനാരോഹണം നടക്കും.
ജെസിഐ സോൺ പ്രസിഡന്റ് ഏസ്വിൻ അഗസ്റ്റിൻ വിശിഷ്ട അതിഥി ആയിരിക്കും, സോൺ ഡയറക്ടർ മാനേജ്മെന്റ്ശ്യാം മോഹൻ, സോൺ വൈസ് പ്രസിഡന്റ് വി.ആർ. എന്നിവർ പ്രഭാഷണം നടത്തും.