യുവതിയെ ആക്രമിച്ച സംഭവം: യുവാവിനെ പിടികൂടി
1508038
Friday, January 24, 2025 6:20 AM IST
ചവറ: ഭിന്നശേഷിക്കാരിയായ യുവതിയെ കടയില്‍ കയറി ആക്രമിച്ച സംഭത്തില്‍ ഉള്‍പ്പെട്ട യുവാവിനെ ചവറ പോലീസ് പിടി കൂടി. തേവലക്കര പാലയ്ക്കല്‍ കരിങ്ങാട്ടില്‍ തെക്കതില്‍ ബാദുഷെ (21)യാണ് പിടി കൂടിയത്. ചവറ പാലത്തിന് സമീപത്ത് അലങ്കാര പക്ഷികളുടെ കട നടത്തുന്ന ചവറ പുതുക്കാട്ട് കളീക്കില് വീട്ടില്‍ മുബീനയെ ആക്രമിച്ച സംഭവത്തിലാണ് ഇയാളെ പിടികൂടിയത്.
പോലീസ് പറയുന്നത്: കഴിഞ്ഞ 12 ന് പ്രാവിനെ വാങ്ങാന്‍ കടയിലെത്തിയ ബാദുഷയും കൂട്ടുകാരും പ്രാവിന്റെ വില തിരക്കിയപ്പോള്‍ മുബീന വില പറഞ്ഞു. വില കൂടുതലാണന്നാരോപിച്ച് യുവാക്കള്‍ അസഭ്യം പറഞ്ഞ് മുബീനയെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് സമീപത്ത് നിന്ന ആള് തടയാനെത്തിയപ്പോള്‍ ആയാളേയും ആക്രമിച്ചു.
തുടര്‍ന്ന് കടയുടെ മുന്നില്‍ വച്ച കൂട്ടിലെ പൂട്ട് തല്ലിപ്പൊളിച്ച ശേഷം വിലകൂടിയ പ്രാവുകളെ പറത്തി വിടുകയും കടയ്ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മുബീന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 40,000 രൂപയുടെ നഷ്ടം ഉള്ളതായി കടയുടമ പറയുന്നു. സംഭവത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു .