കൊട്ടാരക്കരയിൽ റിപ്പബ്ലിക് ദിനാഘോഷം
1508031
Friday, January 24, 2025 6:20 AM IST
കൊട്ടാരക്കര: 76-ാമത് റിപ്പബ്ലിക് ദിനഘോഷം കൊട്ടാരക്കര താലൂക്ക് റിപ്പബ്ലിക് ദിനാഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
26 ന് രാവിലെ ഒന്പതിന് മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ജി.എസ്. ജയലാൽ എംഎൽഎ ദേശീയ പതാക ഉയർത്തും. പോലീസ്, എൻസി സി, എസ്പിസി, ജൂണിയർ റെഡ്ക്രോസ്, എക്സൈസ്, എം വിഡി, ഫയർഫോഴ്സ് എന്നിവരുടെ പരേഡ് ഉണ്ടായിരിക്കും.
രാവിലെ 9.30 മുതൽ റിപ്പബ്ലിക് ദിനാഘോഷ റാലി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് പുലമൺ രവി നഗറിൽ സമാപിക്കും . ഘോഷയാത്ര ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കൊട്ടാരക്കര തഹസിൽദാർ മോഹനകുമാരൻ നായർ ഫ്ളാഗ് ഓഫ് ചെയ്യും.
വാദ്യമേളങ്ങൾ, അലങ്കരിച്ച വാഹനങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും. 12.30 ന് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ജനറൽ കൺവീനർ പ്രശാന്ത് കാവുവിള അധ്യക്ഷത വഹിക്കും.
വിജയികൾക്ക് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമൽ കുമാർ സമ്മാനം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മി, നഗരസഭാ വൈസ് ചെയർപേഴ്സൺ വനജരാജീവ്, കൗൺസിലർ അരുൺ കാടാംകുളം, ജി. വിജയകുമാർ എന്നിവർ പ്രസംഗിക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ തഹസിൽദാർ ജി. മോഹനകുമാരൻ നായർ സ്വാഗതം പറയും.
വിളംബര ജാഥ നാളെ വൈകുന്നേരം 4.30 ന് കൊട്ടാരക്കര മണികണ്ഠൻ ആൽത്തറയിൽ നിന്ന് കൊട്ടാരക്കര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ബൈജുകുമാർ ഉദ്ഘാടനം ചെയ്യും.