പ്രഭാത ഭക്ഷണ പദ്ധതിക്ക് കൈത്താങ്ങുമായി പൂർവ വിദ്യാർഥി കൂട്ടായ്മ
1508037
Friday, January 24, 2025 6:20 AM IST
ചവറ: പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതിക്ക് 1987-88 ബാച്ചിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ചട്ടമ്പിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകി.
15,000 രൂപ ആദ്യ ഘട്ട സഹായമായി നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ ഭാരവാഹികൾ തുക പ്രഥമാധ്യാപിക ആർ. ഗംഗാദേവിക്ക് കൈമാറി.
ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അഭിജിത്ത് പ്രശാന്ത്, ഹിദായത്തുളള, സുൽത്താന എന്നിവരെയും അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച വച്ച മീരാ ഗോപനേയും മൊമന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ എസ്എംസി ചെയർമാൻ പന്മന മഞ്ജേഷ്, പിടിഎ വൈസ് പ്രസിഡന്റ് ആനന്ദ് കുമാർ, പൂർവ വിദ്യാർഥി കൂട്ടായ്മ ഭാരവാഹികളായ ഓമനദാസ്, പ്രമോദ് കീരുവിള, കാഞ്ഞിക്കൽ ഗോപൻ, അജയൻ, സീനിയർ അസി. ജയചന്ദ്രൻ പിള്ള, സ്റ്റാഫ് സെക്രട്ടറി ഷിഹാബുദീൻ കുഞ്ഞ്, ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല വഹിക്കുന്ന അധ്യാപകൻ വിളയിൽ ഹരികുമാർ, കലോത്സവ കൺവീനർ ഷൈൻ, നൗഷാദ് എന്നിവർ പ്രസംഗിച്ചു.