കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു
1507743
Thursday, January 23, 2025 6:03 AM IST
ചാത്തന്നൂർ: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ചാത്തന്നൂർ സ്റ്റാന്റേർഡ് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയാണ് അപകടം.
കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് നിർമാണപ്രവർത്തി നടക്കുന്ന ഭാഗത്തെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. നാട്ടുകാർ ഓടികൂടി കാർ ഉയർത്തി നേരെയാക്കി. പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. യാത്രക്കാർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ നേടി.