പോർട്ട് കൊല്ലം പള്ളിയിൽ തിരുനാൾ ഇന്നുമുതൽ
1507740
Thursday, January 23, 2025 6:03 AM IST
കൊല്ലം: പോർട്ട് കൊല്ലം പരിശുദ്ധ ശുദ്ധീകരണ മാതാ പള്ളിയിൽ കൊൺഫ്രിയ തിരുനാൾ ഇന്ന് ആരംഭിച്ച് ഫെബ്രുവരി രണ്ടിന് സമാപിക്കും. ഇന്ന് രാവിലെ 7.30 ന് ഇടവക വികാരി ഫാ. ഫ്രാങ്ക്ലിൻ ഫ്രാൻസിസ് തിരുനാളിന് കൊടിയേറ്റും .തിരുനാൾ സമാരംഭ ദിവ്യബലിക്ക് മോൺ. ജോർജ് മാത്യു കാർമികത്വം വഹിക്കും. ഫാ. അനീഷ് ആൻസൽ വചന സന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആശിർവാദത്തിന് ഫാ. ജോൺ ബ്രിട്ടോ നേതൃത്വം നൽകും.
24 ന് രാവിലെ ആറിന് ദിവ്യബലി, വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, വചന പ്രഘോഷണം. ദിവ്യകാരുണ്യ ആശീർവാദത്തിന് ഫാ. പോൾ ആൽബി നേതൃത്വം നൽകും. 25 ന് രാവിലെ ആറിന് ദിവ്യബലി, വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആശീർവാദത്തിന് ഫാ. ഇമ്മാനുവൽ ആന്റണി നേതൃത്വം വഹിക്കും.
26 ന് ഇടവക ദിനമായി ആചരിക്കും. രാവിലെ ആറിനും 7.30 നും ദിവ്യബലി. പോട്ട ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം ടീം നയിക്കുന്ന തീരദേശ ബൈബിൾ കൺവൻഷൻ 26 മുതൽ 30വരെ ഗലീലി കടപ്പുറം മൈതാനിൽ നടക്കും. കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 31 ന് രാവിലെ ആറിന് ദിവ്യബലി വൈകുന്നേരം ജപമാല, ലിറ്റിനി, വചന പ്രഘോഷണം.ദിവ്യകാരുണ്യ ആശീർവാദത്തിന് ഫാ.എസ്. അൽഫോൺസ് നേതൃത്വം നൽകും.
ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് ദിവ്യബലി വൈകുന്നേരം ജപമാല, ലിറ്റിനി, വചന പ്രഘോഷണം, സായാഹ്ന പ്രാർഥനയ്ക്ക് ഡോ. സിൽവി ആന്റണി നേതൃത്വം നൽകും.
തുടർന്ന് ആഘോഷമായ പ്രദക്ഷിണം നടക്കും. തിരുനാൾ ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ ആറിന് ദിവ്യബലി, ഒന്പതിന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി കാർമികത്വം വഹിക്കും. ദിവ്യകാരുണ്യ പ്രദക്ഷിണം കൊടിയിറക്കോടെ തിരുനാൾ സമാപിക്കും.