കൊട്ടാരക്കര നഗരസഭാ ചെയർമാൻ പടിയിറങ്ങി
1507756
Thursday, January 23, 2025 6:13 AM IST
കൊട്ടാരക്കര: നഗരസഭാ ചെയർമാൻ സിപിഎമ്മിലെ എസ്.ആർ. രമേശ് രാജിവച്ചു. എൽഡിഎഫിലെധാരണ പ്രകാരമാണ് രാജി. രണ്ട് വർഷ കാലാവധിയിലാണ് എസ്.ആർ. രമേശ് ചെയർമാനായത്.
ധാരണ പ്രകാരം ആദ്യ രണ്ടു വർഷം കേരളാ കോൺഗ്രസ് -ബിക്കായിരുന്നു ചെയർമാൻ സ്ഥാനം. തുടർന്നുള്ള രണ്ടു വർഷം സിപിഎമ്മിനായിരുന്നു സ്ഥാനം. ബാക്കിയുള്ള കാലാവധിയിൽ സിപിഐ ക്കാണ് ചെയർമാൻ പദവി.