ദേശീയപാത നിർമാണത്തോടെ കല്ലുവാതുക്കലിൽ പാർക്കിംഗ് നഷ്ടമായി
1508026
Friday, January 24, 2025 6:10 AM IST
ചാത്തന്നൂർ: ദേശീയപാത വികസനം നടക്കുന്നതിനാൽ കല്ലുവാതുക്കൽ ജംഗ്ഷനിൽ വാഹന പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാതായി. കാത്തിരിപ്പു കേന്ദ്രങ്ങൾ ഇളക്കി മാറ്റി. ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് കല്ലുവാതുക്കൽ ജംഗ്ഷനിലെത്തി യാത്ര ചെയ്യുന്നത്. കല്ലുവാതുക്കൽ മാർക്കറ്റിലേക്കും നിരവധി ആളുകളെത്തും.
വാഹനത്തിലെത്തുന്നവർക്ക് പാർക്ക് ചെയ്യാൻ ഇടമില്ല. പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇടമില്ല.
ജംഗ്ഷനിൽ രണ്ട് സ്കൂളുകളും മൂന്ന് സഹകരണ ബാങ്കുകളും ഉൾപ്പെടെ പ്രവർത്തിക്കുന്നു. ഇഎസ്ഐ ആശുപത്രിയിൽ എത്തുന്നവരും ബുദ്ധിമുട്ടുന്നു. ദുരിതങ്ങൾക്ക് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.