പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നു പരാതി
1507746
Thursday, January 23, 2025 6:03 AM IST
തിരുവല്ലം: സ്കൂട്ടറില്‍ പോകുകയായിരുന്ന സിപിഐ നേതാവിന്റെ സ്കൂട്ടറിനു പുറകുവശത്തായി പടക്കം പൊട്ടിയത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ വൈകുന്നേരം 6.30 ഓടുകൂടി കോവളം ഭാഗത്തുനിന്നും വെള്ളാറിലേയ്ക്കു വരികയായിരുന്ന സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വെളളാര്‍ സാബുവിന്റെ ആക്ടീവ സ്കൂട്ടറിനു പുറകിലായി അജ്ഞാതര്‍ പടക്കം എറിഞ്ഞു ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായി പറയുന്നു. പ്രദേശവാസികളെ ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു പടക്കം പൊട്ടയത്.
സംഭവം തിരുവല്ലം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും ഡിയോ ബൈക്കില്‍ പോയവരാണ് പടക്കം എറിഞ്ഞതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്.
എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഒന്നും തന്നെ ഇല്ലെന്നും പടക്കത്തിന്റെ ശബ്ദം കേട്ട് സാബു ഭയപ്പെടുക മാത്രമാണുണ്ടയതെന്നും സാബുവിനെ ലക്ഷ്യംവച്ച് ആരും ആക്രമിക്കാന്‍ ശ്രമിച്ചതല്ലെന്നും തിരുവല്ലം എസ്എച്ച്ഒ പ്രദീപ് പറഞ്ഞു. സാബു പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.