പുനലൂർ സെന്റ് തോമസ് സ്കൂൾ വാർഷികം
1507748
Thursday, January 23, 2025 6:03 AM IST
പുനലൂർ: പുനലൂർ സെന്റ് തോമസ് എച്ച് എസ്എസ് ആന്ഡ് സീനിയർ സെക്കൻഡറി സ്കൂളിന്റെ 24-ാ മത് വാർഷികവും, കുന്നിക്കോട് സെന്റ് തോമസ് ഇന്റർ നാഷണൽ സ്കൂളിന്റെ ഒന്നാമത് വാർഷികവും ഇന്ന് രാവിലെ ഒന്പതുമുതൽ നടക്കുമെന്ന് സ്കൂൾ മാനേജരും സീനിയർ പ്രിൻസിപ്പലുമായ ജേക്കബ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ ചെയർപേഴ്സൺ ലില്ലിക്കുട്ടി തോമസ്, ഡയറക്ടർ ജിബി ജേക്കബ് എന്നിവർ ചേർന്ന് രാവിലെ പതാക ഉയർത്തും. തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
സ്കൂൾ ചെയർമാൻ സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിക്കും. കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നടി അനുശ്രീയും, നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലതയും,
സ്കൂൾ മാഗസിന്റെ പ്രകാശനം നഗരസഭ പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശും, തോംസിയൻ സ്വപ്നക്കൂടിന്റെ താക്കോൽ ദാനം നഗരസഭ മുൻ ചെയർമാൻ എം.എ. രാജ ഗോപാലും, കുന്നിക്കോട് ഇന്റർ നാഷണൽ സ്കൂളിലെ കുട്ടികളുടെ പാർക്ക് സമർപ്പണം നഗരസഭ മുൻ ചെയർമാൻ കെ. രാജശേഖരനും നിർവഹിക്കും.
നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് നിമ്മി ഏബ്രഹാം, വസന്ത രഞ്ചൻ, സാബു അലക്സ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. രാധാമണി, എൻസിപി മുൻ ജില്ലാ പ്രസിഡന്റ് കെ. ധർമ്മരാജൻ, സ്കൂൾ ഡയറക്ടർമാരായ അലക്സ് തോമസ്, വി.എസ്. തോമസ്, ജിബി ജേക്കബ്, പിടിഎ പ്രസിഡന്റ് ശ്രീകുമാർ,
കുന്നിക്കോട് സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി. മഞ്ജു, സ്കൂൾ മാനേജർ ജേക്കബ് തോമസ്, ലിസി അലക്സാണ്ടർ എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ എസ്. ശ്രീന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ആദരിക്കലും കലാ പരിപാടികളും നടക്കും.