ശമ്പള കമ്മീഷനെ നിയമിക്കണം: കെപിഎസ്ടിഎ
1507753
Thursday, January 23, 2025 6:13 AM IST
പുനലൂർ: ശമ്പള കമ്മീഷനെ നിയമിക്കണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു. കെപിഎസ്ടിഎ പുനലൂർ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിഎ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക,
പേ റിവിഷൻ കുടിശിക നൽകുക, കുട്ടികളുടെ ഉച്ചഭക്ഷണ തുക വർധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ബി. റോയി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.കെ. സാബു, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എ.എസ്. രജിത്ത്, ജില്ലാ കമ്മിറ്റിയംഗം അനീഷ്, ദിജു ജി. നായർ, സബ്ജില്ലാ സെക്രട്ടറി ബിജു തങ്കച്ചൻ, ബീന ഗോമസ്, സാലിമോൾ, ഫൗസിയബീവി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ബിന്ദു - പ്രസിഡന്റ്, ബിജു തങ്കച്ചൻ -സെക്രട്ടറി, ട്വിന്റു ആർ. തങ്കം -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.