സംരംഭക സഭ സംഘടിപ്പിച്ചു
1508025
Friday, January 24, 2025 6:10 AM IST
ചവറ: വ്യവസായ വകുപ്പും ചവറ പഞ്ചായത്തും ചേർന്ന് പഞ്ചായത്തിലെ സംരംഭകർക്കായി സംരംഭക സഭ ' സംഘടിപ്പിച്ചു. ചവറ പഞ്ചായത്ത് കോൺഫറസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി അധ്യക്ഷയായി. പുതിയ അപേക്ഷകൾ സ്വീകരിച്ചു. ജിഎസ് ടി , എൽഎസ് പ്രതിനിധികൾ ക്ലാസുകൾ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ, വകുപ്പ്, ബാങ്ക് പ്രതിനിധികൾ, ചവറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എന്നിവർ പങ്കെടുത്തു.