കശുവണ്ടി ഫാക്ടറികൾ പൊളിച്ച് റിയൽ എസ്റ്റേറ്റ് മാഫിയക്ക് നൽകുന്നു: എൻ.കെ. പ്രേമചന്ദ്രൻ
1508036
Friday, January 24, 2025 6:20 AM IST
കൊല്ലം: നൂറ് കണക്കിന് തൊഴിലാളികൾ പണിയെടുത്തിരുന്ന കശുവണ്ടി ഫാക്ടറികൾ പൊളിച്ച് റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് കൈമാറുന്ന ഏജന്റുമാരായി എൽഡിഎഫ് സർക്കാരും സിപിഎം നേതാക്കളും മാറിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
യുടിയുസി കാഷ്യു ഫെഡറേഷന്റെ നേതൃത്വത്തിൽ കളക് ട്രേറ്റ് പടിക്കൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറികൾ അടച്ചു പൂട്ടി റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് നൽകുന്നത് നിരോധിക്കാൻ നിയമനിർമാണം നടത്തണം. കശുവണ്ടി വ്യവസായ മേഖലയിൽ എൽഡിഎഫ് നടത്തിയ വാഗ്ദാനങ്ങൾ ജലരേഖയായി മാറി. മുഴുവൻ കശുവണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിക്കണം.
തുറക്കാൻ വിസമ്മതിക്കുന്ന ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് 200 ദിവസം തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചാണ് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. അധികാരത്തിൽ വന്ന് ഒന്പത് വർഷം പിന്നിട്ടിട്ടും ഒരു ഫാക്ടറി പോലും തുറക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കൊണ്ട് യുടിയുസി ദേശീയ പ്രസിഡന്റ് എ.എ. അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ്, സംസ്ഥാന സെക്രട്ടറി ടി.സി. വിജയൻ, ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ജി.വേണുഗോപാൽ, ടി.കെ. സുൽഫി, എം. ഷൗക്കത്ത്, ബിജു ലക്ഷ്മീ കാന്തൻ, കുരിപ്പുഴ മോഹനൻ,
കെ. സിസിലി, നാവായിക്കുളം മോഹനൻ, അഡ്വ. വേണുഗോപാൽ, താജുദീൻ, സോമശേഖരൻ നായർ, വെളിയം ഉദയകുമാർ, സുന്ദരേശൻ പിള്ള, ലീലാമ്മ, തുളസീധരൻ പിള്ള, ബാബു ഹനീഫ, വിക്രമൻ, ഷെരീഫ്, ഗിരീഷ് കുമാർ, വിശ്വനാഥൻ ആചാരി, തുളസീധരൻ കൊട്ടിയം, ഹരിലാൽ എന്നിവർ പ്രസംഗിച്ചു.