ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
1507755
Thursday, January 23, 2025 6:13 AM IST
കൊട്ടിയം: കർഷകതൊഴിലാളി യൂണിയൻ ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പട്ടികജാതി കോളനികളെ സംരക്ഷിക്കുക, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുക, ഗതാഗത സൗകര്യം വർധിപ്പിക്കുക, പൊതുകിണർ വൃത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിച്ചു.
എന്നാൽ പഞ്ചായത്ത് സെക്രട്ടറി ഫ്ലോസി ലാസ് നിവേദനം കൈപ്പറ്റിയില്ലെന്നാണ് പരാതി.
ഫ്രണ്ട് ഓഫീസിൽ കൊടുക്കാൻ നിർദേശിച്ചതായി കർഷക തൊഴിലാളി യൂണിയൻ ആരോപിച്ചു. നടപടിയിൽ സംഘടന പ്രതിഷേധിച്ചു.
സമരം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. രാജീവ് അധ്യക്ഷനായിരുന്നു. സുധീർ, പഞ്ചായത്തംഗം ആർ. കലാദേവി, യൂണിയൻ നേതാക്കളായ പ്രസാദ്, ദർശന, എസ്. ദീപ, അബു, അശോകൻ എന്നിവർ പ്രസംഗിച്ചു.
ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.