ചിതറയില്‍ തെരുവ് നായ ശല്യം രൂക്ഷം; പൊറുതിമുട്ടി ജനം
1508033
Friday, January 24, 2025 6:20 AM IST
മടത്തറ: ചിതറ പഞ്ചായത്തിലെ വട്ടമുറ്റം വാർഡിൽ ഉള്‍പ്പെടുന്ന തലവരമ്പ്, നാലുമുക്ക്, ആനോട്ടുകാവ് മുസ്ലിം പള്ളി എന്നിവിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി. പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം തെരുവ് നായകള്‍ നിറഞ്ഞിട്ടും യാതൊരുവിധ നടപടികളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറുകണക്കിനു ആളുകള്‍ വാഹന, കാല്‍നട യാത്രക്കായി ഉപയോഗിക്കുന്ന പാതയിലാണ് തെരുവ് നായകള്‍ കൂട്ടമായി സ്വൈര വിഹാരം നടത്തുന്നത്. രാത്രിയിൽ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള നായകളെ വാഹനങ്ങളില്‍ എത്തിച്ച് ഈ പ്രദേശത്ത് തുറന്നുവിടുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
വാഹനങ്ങള്‍ പോകുമ്പോള്‍ നായകള്‍ പിന്നാലേ ഓടുന്നത് ഇരുചക്ര വാഹന യാത്രികരെ വലിയ അപകടങ്ങളിലേക്ക് തള്ളിവിടുന്നുണ്ട്. തെരുവ് നായ ശല്യം ഇല്ലാതാക്കാൻ പഞ്ചായത്ത്
നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നൽകി.
അടുത്തിടെ മടത്തറ ഭാഗങ്ങളിൽ തെരുവ് നായകളുടെ ആക്രമണത്തില്‍ നാട്ടുകാര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും പരിക്ക് പറ്റിയിരുന്നു.