ചവറ നിയോജക മണ്ഡലത്തില്‍ 36 പഞ്ചായത്ത് റോഡുകള്‍ക്ക് ഭരണാനുമതി
1507739
Thursday, January 23, 2025 6:03 AM IST
ചവറ: നിയോജക മണ്ഡലത്തിലെ ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, കൊല്ലം കോര്‍പറേഷനിലെ ഏഴ് ഡിവിഷനുകള്‍ എന്നിവയിലെ അടിയന്തര പുനരുദ്ധാരണത്തിന് 36 റോഡുകള്‍ക്ക് ആറ് കോടി പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയതായി സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു. 2024-25 ലെ ബജറ്റില്‍ തുകയില്‍ നിന്നാണ് പണം അനുവദിച്ച് ഭരണാനുമതി നൽകി ഉത്തരവായത്.
36 റോഡുകളുടെയും നിര്‍വഹണ ചുമതല അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം മാര്‍ച്ച് 31 നകം ജോലികള്‍ പൂര്‍ത്തിയാക്കും. റോഡ് നിര്‍മാണ ബില്ല് സമര്‍പ്പിച്ചാല്‍ ഉടന്‍ പണംലഭിക്കുമെന്നും ട്രഷറി നിയന്ത്രണം ബാധകമല്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതായി എംഎല്‍എ അറിയിച്ചു.
ഓരോ പഞ്ചായത്തിനും അനുവദിച്ച റോഡുകളും തുകയും: ചവറപഞ്ചായത്തിൽ : കുളത്തൂര്മുക്ക്-പാണന്റയ്യത്ത് മുക്ക്റോഡ്(15 ലക്ഷം), കൊറ്റന്‍കുളങ്ങര- കുരുക്കോടില് മുക്ക് റോഡ്(15 ലക്ഷം), പുറമാവില് ജംഗ്ഷന്-പണയില്‍ കോട്ടറോഡ് (20 ലക്ഷം), കൊറ്റന്‍കുളങ്ങര-വയലില്‍കടവ് റോഡില്‍ ഗുരുമന്ദിരംവരെ (15 ലക്ഷം), മിനി ജംഗ്ഷന്-ഭരണിക്കാവ് റോഡ്(15 ലക്ഷം), എംഎല്‍എ റോഡ് - ചെപ്ലേഴുത്ത് റോഡ് -കാഞ്ഞിരവിള ജംഗ്ഷൻ റോഡ് (15 ലക്ഷം), താന്നിക്കാട്ട്മുക്ക്-വലിയാത്ത്മുക്ക് റോഡ്(15 ലക്ഷം),
മണ്ണാന്റയ്യത്ത് കോളനി-കുളത്തൂര്‍ മുക്ക്റോഡ്(15 ലക്ഷം), തോണ്ടത്തറ-അമ്മവീട് കിഴക്ക് റോഡ്(15 ലക്ഷം), കുമ്പഴ കിഴക്ക്- ബാലവാടി തെക്കുവശം വരെ റോഡ് (20 ലക്ഷം), വൈങ്ങേലി മുക്ക്-ശിവമംഗലം- കെസി തീയേറ്റര്‍ റോഡ് (15 ലക്ഷം), പണയില്കോട്ട- ക്രസന്റ് ജംഗ്ഷൻ റോഡ്(15 ലക്ഷം).
പന്മന പഞ്ചായത്തിൽ : കുറ്റിവട്ടം എല്‍പിഎസ്-ചര്‍ച്ച് റോഡ് (15 ലക്ഷം), ചെപ്പളളിമുക്ക്- പുത്തന്കാവ്റോഡ്(15 ലക്ഷം), പാലപ്പുഴ ജംഗ്ഷന്-പുളിയ്ക്കല്‍ പടിഞ്ഞാറുവശം വരെ റോഡ്(15 ലക്ഷം), മുക്കട തെക്കതില്‍ -നീലുവീട്ടില്‍ റോഡ്(15 ലക്ഷം), പെട്രോള്‍ പമ്പ്- പുത്തൂര്‍ മുക്ക് റോഡ്(15 ലക്ഷം), വില്ലുതറമുക്ക്-കണ്ണങ്കാട്ട് കടവ് ജംഗ്ഷന് റോഡ്(15 ലക്ഷം).
തേവലക്കര പഞ്ചായത്തിൽ കാലായി കുന്ന് ജംഗ്ഷന്-കരുവാഴത്ത് ജംഗ്ഷന് കിഴക്കുവശം വരെ റോഡ് (22 ലക്ഷം), ഊന്നുവിളമുക്ക്-ചെറുമത്തലി കടവ് റോഡ് (18 ലക്ഷം), കരിങ്ങാട്ടില്‍- മീനത്തില്കുളം റോഡ് (28 ലക്ഷം), എസ്എകെ കട്ട കമ്പിനി - കൊല്ലയില്‍ ജംഗ്ഷന് -മല്ലക്കുന്നേല് റോഡ് (20 ലക്ഷം).
തെക്കുംഭാഗം പഞ്ചായത്തിൽ: കൊല്ലശേരി മുക്ക്-പടിയ്ക്കല്മുക്ക് റോഡ് കോണ്‍ക്രീറ്റ് (15 ലക്ഷം), ഏറംകുളം-ദൈവ വിലാസം-പണ്ടാര വയല്‍ റോഡ് കോണ്‍ക്രീറ്റ്(16 ലക്ഷം), ലൂര്‍ദ് പളളിയുടെ പടിഞ്ഞാറ് - പ്ലാവിള കടവ് മുതല്‍ ലൂര്‍ദ് തെക്കേ ഇറക്കംവരെ റോഡ് (15 ലക്ഷം), തേരുവിളമുക്ക്- ഊട്ടുവിളഇറക്കം റോഡ്(15 ലക്ഷം), നല്ല കുറ്റിമുക്ക്-പാല് സൊസൈറ്റി ജംഗ്ഷന് വരെ റോഡ്(15 ലക്ഷം).
നീണ്ടകര പഞ്ചായത്തിൽ ഡയറി ഫാം കലുങ്ക്-വടക്കേ കുന്ന് റോഡ് (15 ലക്ഷം). കൊല്ലം കോര്പറേഷന് പരിധിയിൽ : കന്നിമേല്‍ കൗസ്തുഭം-ചാരുംമൂട് റോഡ് (15 ലക്ഷം), കാവനാട്-പൂവന്‍പുഴ പുത്തൂര്‍ മുക്ക്റോഡ്(15 ലക്ഷം), കാട്ടുവിള പുതുവല്‍- വെരുവാപ്പെട്ടി റോഡ് (15 ലക്ഷം), ശക്തികുളങ്ങര ക്ഷേത്രം-നെടിയേഴുത്ത്മുക്ക്- കാവിളയില്‍ റോഡ്(15 ലക്ഷം), കന്നിമേല്‍-ഗോപിക്കടമുക്ക്-കുറുമളത്ത്- പുതുമംഗലത്ത്പളളിയില്-പുത്തരഴികത്ത്-ഓംചേരി റോഡുകള്‍ റീടാറിംഗ് (30 ലക്ഷം),
വളളിക്കീഴ് പാറയ്ക്കല്‍-ഗാന്ധിമുക്ക് മഠത്തില്‍ മുക്ക് റോഡ് (15 ലക്ഷം), മീനത്തുചേരി ഇടമനക്കാവ്-മാളാട്ട്മുക്ക് പൂമുഖത്ത് പുതുവീട് റോഡ് (18 ലക്ഷം), ആലാട്ടുകാവ്- മേലൂര്കുളങ്ങര - കണ്ണംകോട്-മക്കാട്ട്മുക്ക്-ഗോപിക്കട-കരിമ്പോലില്‍ റോഡ് റീടാറിംഗ് (30 ലക്ഷം). അനുവദിച്ച ആറ് കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ റോഡുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് എംഎല്‍എ അറിയിച്ചു.