കൊച്ചരിപ്പയിൽ സോപ്പ് നിർമാണ പരിശീലനം
1508039
Friday, January 24, 2025 6:20 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എൻഎസ്എസ് യൂണിന്റെ ആഭിമുഖ്യത്തിൽ ദത്തു ഗ്രാമമായ കൊച്ചരിപ്പയിൽ സോപ്പ്, ഫിനോയിൽ നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
തെരഞ്ഞെടുത്ത 15 വനിതകൾക്കും, 10 എൻഎസ്എസ് വോളന്റിയർമാർക്കുമാണ് നിർമാണ പരിശീലനം നൽകിയത്.
പരിശീലന ക്ലാസ് വാർഡ് മെമ്പർ പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സോപ്പ് നിർമാണ പരിശീലകൻ ശാന്തകുമാർ ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസർ എസ്. ഉണ്ണികൃഷ്ണൻ നായർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ എസ്.ആർ. വരുൺ, എൻഎസ്എസ് ലീഡർമാരായ പി. ലക്ഷ്മണൻ, എസ്.എം. സൂരജ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.