സിപിഐ അരുവിക്കര ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
1497432
Wednesday, January 22, 2025 7:07 AM IST
നെടുമങ്ങാട്: സിപിഐ അരുവിക്കര ലോക്കൽ കമ്മിറ്റി ഓഫീസ് ജി. തങ്കപ്പൻ നായർ സ്മാരക മന്ദിരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സ്മാരക മന്ദിരത്തിന്റെ ചെയർമാനും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ അരുവിക്കര വിജയൻ നായര്‍ അധ്യക്ഷത വഹിച്ചു. എം. ഗോപാലകൃഷ്ണൻ നായരുടെ സ്മരണാർഥമുള്ള ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു.
ദേശീയ കൗൺസിൽ അംഗവും മന്ത്രിയുമായ ജി.ആര്. അനിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന സെക്രട്ടറിമാരുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാറും മണ്ഡലത്തിലെ മുൻ നേതാക്കൻമാരുടെ ഫോട്ടോ അനാച്ഛാദനം മണ്ഡലം സെക്രട്ടറി എം.എസ്. റഷീദും നിർവഹിച്ചു.
സ്മാരക മന്ദിരം ഡിസൈൻ ചെയ്ത എസ്. സുരേന്ദ്രനേയും, കോൺട്രാക്ടർ കളത്തറ പ്രദീപിനേയും, കെ. ചന്ദ്രശേഖരൻ നായരേയും ജീവകാരുണ്യ പ്രവർത്തകനായ ഇരുമ്പ അനിലിനേയും ബിനോയ് വിശ്വം ഉപഹാരം നൽകി അനുമോദിച്ചു. അഡ്വ. ജി. സ്റ്റീഫൻ എംഎല്‍എ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ്് ആര്. കല തുടങ്ങിയവർ പങ്കെടുത്തു. എന്‍. മനോഹരൻ നായർ നന്ദി പറഞ്ഞു.