വ്യാപാരി കല്ലടയാറ്റിൽ മരിച്ച നിലയിൽ
1507801
Thursday, January 23, 2025 10:31 PM IST
പുനലൂർ: പുനലൂരിലെ വ്യാപാരിയെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോമളംകുന്ന് ഷഹനാ മൻസിലിൽ അഹമ്മദ് കബീറി (51)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഇരുചക്ര വാഹനത്തിലെത്തിയ അരി വ്യാപാരിയായ കബീർ വാഹനം റോഡരികിൽ വച്ച ശേഷം തൂക്കുപാലത്തിനു സമീപം കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മൃതദേഹം മൂർത്തിക്കാവിനു സമീപത്തു നിന്ന് ഫയർഫോഴ്സ് കണ്ടെത്തി. പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. സലീനയാണ് ഭാര്യ.