യൂണിയൻ ബാങ്കിന്റെ വയോജന വിദ്യാഭ്യാസ പരിപാടിയ്ക്ക് തുടക്കമായി
1507747
Thursday, January 23, 2025 6:03 AM IST
കൊല്ലം: യൂണിയൻ ബാങ്കിന്റേയും ഇന്ത്യൻ അഡൽറ്റ് എഡ്യൂക്കേഷൻ അസോസിയേഷന്റേയും നേതൃത്വത്തിൽ സുരാജ് ജനവാഹിനി വികാസ് കേന്ദ്ര നടപ്പാക്കുന്ന വയോജന വിദ്യാഭ്യാസ പരിപാടിയ്ക്ക് തുടക്കമായി.
ചടയമംഗലം ഐഡബ്ലിയു ഡിഎം-കെ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ അഡൽട്ട് എഡ്യൂക്കേഷൻ അസോസിയേഷൻ കേരള ഘടകം ചെയർമാൻ ഡോ. വി. രഘു അധ്യക്ഷത വഹിച്ചു.
ഐഎഇഎഫ് ദേശീയ പ്രസിഡന്റ് ഡോ. എൽ. രാജ മുഖ്യാതിഥിയായി. പ്രവർത്തന ഉദ്ഘാടനം യൂണിയൻ ബാങ്ക് ഡെപ്യൂട്ടി റീജിയണൽ ഹെഡ് വൈ. സത്യനാരായണ റെഡി നിർവഹിച്ചു.
ടാഗോർ ലിറ്ററസി അവാർഡ് നേടിയ ഡോ. വി. രഘുവിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി. വി. നായർ അനുമോദിച്ചു.
യൂണിയൻ ബാങ്ക് സീനിയർ മാനേജർ സി.എസ്. കല, ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ബി. സജീവ് തുടങ്ങിയവർ പങ്കെടുത്തു. എസ്. ഹരീഷ് കുമാർ സ്വാഗതവും എം.സി സന്ധ്യ നന്ദിയും പറഞ്ഞു.
അംഗൻവാടി പ്രവർത്തകർ, ആശാവർക്കർമാർസാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.