മന്ത്രി റോഷി അഗസ്റ്റിന് പൂന്തുറ സന്ദര്‍ശിച്ചു
1497435
Wednesday, January 22, 2025 7:07 AM IST
പൂന്തുറ: തിരയുടെ ശക്തി കുറച്ച് തീരം സംരക്ഷിക്കുന്നതിനുളള ഭൂവസ്ത്രകുഴല് (ജിയോ ട്യൂബ്) , പുലിമുട്ട് എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന് പൂന്തുറയിലെത്തി.
പൂന്തുറയില്‍ കടലിനോടു ചേര്‍ന്നുളള പുലിമുട്ട് നിര്‍മാണവും പൂന്തുറ മുതല്‍ വേളിവരെയുളള തീരം സംരക്ഷിക്കാന്‍ വേണ്ട ജിയോ ട്യൂബ് പദ്ധതി എന്നിവ വിലയിരുത്താനാണ് മന്തി പൂന്തുറയില്‍ എത്തിയത്. മന്ത്രിക്കൊപ്പം ആന്‍ണി രാജു എംഎല്‍എയും എത്തിയിരുന്നു.