ചവറ പഴിഞ്ഞിക്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും
1508029
Friday, January 24, 2025 6:10 AM IST
ചവറ: പഴഞ്ഞിക്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഒന്‍പതിനുശേഷം ക്ഷേത്രം തന്ത്രി മുരിങ്ങൂര്‍ മന നാരായണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റും. 25 ന് രാത്രി 8.30 ന് സംഗീത സദസ്. 26 ന് രാത്രി 8.30 ന് സിനിമാറ്റിക് ഡാന്‍സ്. രാത്രി ഒന്‍പതിന് കോമഡി ഷോ. 27 ന് രാത്രി 8.30 ന് തിരുവാതിര.
28 ന് രാവിലെ ഏഴിന് പഴഞ്ഞിക്കാവ് പൊങ്കാല. രാത്രി 8.30 ന് നാടന്‍ പാട്ട്.29- ന് രാത്രി 8.30 ന് കുത്തിയോട്ട ചുവടും പാട്ടും. 30 ന് രാത്രി 8.30-ന് നാടന്‍ പാട്ട്. 31 ന് രാവിലെ 11 ന് ഉത്സവ ബലി. ഫെബ്രുവരി ഒന്നിന് രാത്രി ഏഴിന് സോപാന സംഗീതം.രാത്രി 11 ന് പള്ളിവേട്ട.
ഫെബ്രുവരി രണ്ടിന് വൈകുന്നേരം മൂന്നിന് കെട്ടുകാഴ്ച. രാത്രി 7.45 ന് ആറാട്ട് ബലി. തുടര്‍ന്ന് പയ്യലക്കാവ് ക്ഷേത്രത്തിലെത്തി ആറാട്ട് നടത്തി ടിവി. ടി ജംഗ്ഷന് വഴി പഴഞ്ഞിക്കാവ് ക്ഷേത്രത്തിലെത്തും.ഉത്സവ ദിനങ്ങളില്‍ താലപ്പൊലി, വിശേഷാല്‍ പൂജകള്‍, ഉരുള്‍ച്ച എന്നിവ നടക്കും.