നെടുമങ്ങാട് ഫയര്‍ സ്റ്റേഷന് കെട്ടിടത്തിന് 2.95 കോടിയുടെ ഭരണാനുമതി
1497429
Wednesday, January 22, 2025 7:07 AM IST
നെടുമങ്ങാട് : നെടുമങ്ങാട്ട് ഫയര്‍ സ്റ്റേഷന്റെ പുതിയ കെട്ടിട നിർമാണത്തിന് 2.95 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
വാമനപുരം ഇറിഗേഷന്‍ പ്രവൃത്തിയുടെ ഭാഗമായി ജലസേചന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന പത്താംകല്ലിലെ 40 സെന്റ് ഭൂമി മന്ത്രി ജി.ആര്. അനിലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫയര്‍ സ്റ്റേഷനായി നേരത്തെ അനുവദിച്ചു നല്കുകയുണ്ടായി.
ആധുനിക നിലവാരത്തില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ഫയര്‍ സ്റ്റേഷന്റെ നിർമ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മ ന്ത്രി ജി.ആർ. അനിൽ പറഞ്ഞു.