ശുചീകരണ യജ്ഞത്തിന് തുടക്കമായി
1508027
Friday, January 24, 2025 6:10 AM IST
അഞ്ചല്‍: ഏരൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന എന്റെ ഗ്രാമം ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ആയിരനല്ലൂരിൽ സംഘടിപ്പിച്ചു.
ഉദ്ഘാടനം ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു അധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോൺ വി. രാജ് സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയർപേഴ്സൺ സജീന, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ സേന പ്രവർത്തകർ, പൊതുപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
മാലിന്യ മുക്ത നവകേരളം കർമ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിനെ ശുചിത്വമുള്ളതും ഹരിതവുമാക്കി മാറ്റാനാണ് എന്റെ ഗ്രാമം ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.