അഞ്ചൽ സെന്റ് ജോൺസ് കോളജിൽ പൂർവ വിദ്യാർഥി സംഗമം നടത്തി
1508024
Friday, January 24, 2025 6:10 AM IST
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളജിലെ 1971-74 വർഷത്തെ ബികോം വിദ്യാർഥികളുടെ കുടുംബ സംഗമം നടന്നു. 50 വർഷങ്ങൾക്ക് ശേഷം ടൈം ലെസ് ബോണ്ട് എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. അധ്യാപകരും പങ്കെടുത്തു.
ഗുരുവന്ദനം, കലാപരിപാടികൾ എന്നിവയോടെ സമാപിച്ചു. ഇതേ ബാച്ചിലെ വിദ്യാർഥിനി റോസമ്മ കുര്യാക്കോസിന്റെ മകൾ മന്ത്രി വീണാ ജോർജ് ചടങ്ങിൽ പങ്കെടുത്തു.
മൺ മറഞ്ഞുപോയ കൂട്ടുകാരെ അനുസ്മരിച്ചു. രോഗത്തിന്റെ അവശതയിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള മാതാപിതാക്കളെയും കൂട്ടി മക്കൾ എത്തിച്ചേർന്നു.